തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കുകയുള്ളൂവെന്ന് പിജെ ജോസഫ്

തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കുകയുള്ളൂവെന്ന് കേരള കോണ്‍ഗ്രസ് എം ആക്ടിങ് ചെയര്‍മാന്‍ പി ജെ ജോസഫ്.

ചെയര്‍മാനില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനാകില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയും വിളിക്കാനാവില്ല. കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ സമവായം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ജോസ് കെ. മാണി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന് ഫലമില്ല. പാര്‍ട്ടിയിലെ സ്ഥിതി വ്യക്തമാക്കി ചെയര്‍മാന്‍ നേരത്തെ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. പിളര്‍പ്പിന്റെ പക്ഷം ജോസ് കെ മാണിയാണെന്നും താന്‍ സമവായത്തിനുള്ള ശ്രമത്തിലാണെന്നും പിജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News