
ലാന്‍ഡ് റോവറിലേക്കുളള മാറ്റത്തിനൊരുങ്ങി മാരുതി ബ്രെസ്സ . ഇന്ന് ജീപ്പിനെ അനുകരിച്ചുള്ള നിരവധി ബ്രെസ്സ എസ്യുവികളെ വാഹന് നിരത്തുകളില്‍ കാണാം. അതുമാത്രല്ല അടുത്തകാലത്തായി മോഡിഫിക്കേഷന്‍ ലോകത്ത് മാരുതി ബ്രെസ്സ വലിയ പ്രചാരം നേടികൊണ്ടിരിക്കുകയുമാണ്.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള എസ്യുവികളില്‍ ഒന്ന് കൂടിയാണ് മാരുതി ബ്രെസ്സ.ഇക്കുറി ലാന്‍ഡ് റോവറിലേക്കുളള മേക്കോവറിനു പിന്നില്‍ ഒരു വാഹനയുടമയാണ്. പഴയകാല ഫ്രീലാന്‍ഡര്‍ 2, ഡിസ്‌കവറി മോഡലുകളുടെ മാതൃകയിലാണ് ബ്രെസ്സയിലെ ലാന്‍ഡ് റോവര്‍ ഗ്രില്ല്. മുന്നില്‍ ഏഴു സ്ലാറ്റ് ഗ്രില്ല് ഘടിപ്പിക്കുന്നതോടെ ജീപ്പിലേക്കുള്ള മാറ്റം എറെകുറെ പൂര്‍ണമാകും.
ഡീസല്‍ മോഡലായിരുന്നിട്ട് കൂടി വിപണിയില്‍ ബ്രെസ്സയ്ക്ക് പ്രചാരമേറെയാണ്. ഇതേസമയം, അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍ത്തലാക്കുെമെന്ന മാരുതിയുടെ പ്രഖ്യാപനം ബ്രെസ്സയുടെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ സാധ്യതയുണ്ട്. ഭാരത് സ്റ്റേജ് നിര്‍ദ്ദേശങ്ങള്‍ വരുന്നത് പ്രമാണിച്ചാണ് മാരുതിയുടെ തീരുമാനം.
നിലവില്‍ ഭാരത് സ്റ്റേജ് നിലവാരത്തിലാണ് മാരുതി ബ്രെസ്സയും വിപണിയില്‍ എത്തുന്നത്. എന്നാല്‍ അണിയറയില്‍ ബ്രസ്സ പെട്രോളിനെ മാരുതി ഒരുക്കുന്നുണ്ടെന്നാണ് വിവരം. ഇതു യാഥാര്‍ത്ഥ്യമായാല്‍ ശ്രേണിയിലെ ആദ്യ പെട്രോള്‍ ഹൈബ്രിഡ് എസ്യുവിയായിരിക്കും മാരുതി ബ്രെസ്സ.
1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ എഞ്ചിനാണ് മാരുതി എസ്യുവിയുടെ ഹൃദയം. അഞ്ചു സ്പീഡാണ് ബ്രെസ്സയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.
വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, മഹീന്ദ്ര തഡഢ300 തുടങ്ങിയ മോഡലുകളുമായാണ് മാരുതി ബ്രെസ്സയുടെ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here