ദുബായ് ബസ് അപകടം; മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞു

ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞു.

തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, വാസുദേവ്, തിലകന്‍, തലശ്ശേരി സ്വദേശികളായ ചോനോകടവത്ത് ഉമ്മര്‍, മകന്‍ നബീല്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയും ഒമാനില്‍ അക്കൗണ്ടന്റുമായ ദീപക് കുമാര്‍, ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനായ തൃശൂര്‍ തള്ളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍, കണ്ണൂര്‍ തലശേരി സ്വദേശികളായ ഉമ്മര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരാണ് മരിച്ചത്.

മരണപ്പെട്ട ദീപക്കിന്റെ ഭാര്യയും മക്കളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായിലെ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം 5.40ന് ഒമാനില്‍ നിന്ന് ദുബായിലേക്ക് വന്ന ബസ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടത്തില്‍പ്പെട്ടത്. ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നത്.

റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാന്‍, അയര്‍ലെന്റ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മരിച്ചു.

മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News