കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെകെ ശൈലജ കൂടിക്കാ‍ഴ്ച നടത്തി; കോ‍ഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണം

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനുമായി മന്ത്രി കെ കെ ശൈലജ കൂടികാഴ്ച നടത്തി.

ആരോഗ്യ  മേഖലയെ സംബന്ധിച്ച വിവിധ ആവശ്യങ്ങൾ മന്ത്രിയോട‌് അറിയിച്ചു.

കേരളത്തിൽ വൈറോളജി ലാബ് കോഴിക്കോട് അനുവദിക്കണമെന്ന ആവശ്യത്തിനോട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി കെ കെ ശൈലജ പറഞ്ഞു.

പ്രധാനമായും കേരളം ആധുനിക ബിഎസ്എൽ 3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് ആരംഭിക്കുന്നതിനുള്ള സഹായം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രിൽ മെയ് മാസത്തിലാണ് അതിന്റെ അഗീകാരം കിട്ടിയത്. ഐസിഎംആർ പ്രതിനിധിയോട‌് കേന്ദ്രത്തിൽ നിന്നും അനുവദിച്ച മൂന്നുകോടി രൂപക്ക് ലാബിന്റെ പണി പൂർത്തിയാക്കാൻ കഴിയില്ല എന്നത് അറിയിച്ചിരുന്നു.

ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിന് തന്നെ അഞ്ചു കോടി രൂപ ചിലവുണ്ട്. ബാക്കി ഉപകരണങ്ങൾ ഉൾപ്പടെ വാങ്ങുമ്പോൾ എട്ടുകോടി രൂപയോളം വരും.

മന്ത്രിയോട് നല്ല നിലവാരത്തിലുള്ള റീജിയണൽ ലാബ് അനുവദിക്കാനും ആവശ്യപെട്ടിട്ടുണ്ട്.

അനുകൂലമായ തീരുമാനം എടുക്കാം എന്ന് മന്ത്രി ഉറപ്പു നൽകിയതായി കെ കെ ശൈലജ പറഞ്ഞു.

അതോടൊപ്പം വർഷങ്ങൾ ആയിട്ടുള്ള നമ്മുടെ ആവശ്യമാണ് കേരളത്തിന് സ്വന്തമായൊരു എയിംസ് വേണമെന്നത്.

ഈ സർക്കാർ വന്ന ശേഷവും അതിനുമുമ്പും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്.

മുഖ്യമന്ത്രിയും ഇതുസംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടതിന് ശേഷം മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിച്ചെങ്കിലും കേരളത്തിന‌് ലഭിച്ചില്ല.

ശക്തമായ സംസ്ഥാനങ്ങളിൽ കേരളത്തിനും കർണാടകയ്ക്കുമാണ് ഇതുവരെ ലഭിക്കാത്തതൊള്ളൂ.

ഇത്തവണ പരിശോധിച്ച‌് അനുകൂലമായ തീരുമാനം അറിയിക്കാമെന്നും മന്ത്രി അറിയിച്ചതായി കെ കെ ശൈലജ പറഞ്ഞു.

നിപയെക്കുറിച്ച് അറിഞ്ഞപ്പോൾ കേരളത്തിലേക്ക് വരാൻ മന്ത്രി തീരുമാനിച്ചിരുന്നെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമായതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു.

അതോടൊപ്പം വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനിയെ സന്ദർശിച്ചു. ഐസിഡിഎസ് പദ്ധതി നവീകരിക്കാൻ തീരുമാനിച്ച വിവരം മന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

കേരളത്തിലാണ് രാജ്യത്ത് ആദ്യമായി അംഗൻവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി രൂപീകരിച്ചത്.

ഇനി നിർമിക്കുന്ന എല്ലാ അംഗൻവാടികളും ഉയർന്ന നിലവാരത്തിൽ സ്മാർട്ട് അംഗൻവാടികൾ ആക്കാൻ വേണ്ടിയാണ് പദ്ധതി രൂപീകരിച്ചത്.

പദ്ധതിയുടെ മാതൃക മന്ത്രിയോട് അറിയിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ നടത്താൻ കഴിയുന്ന പദ്ധതിയാണെന് മന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.

അംഗൻവാടി ട്രെയിനിങ് സെന്ററിനുള്ള ഗ്രാൻഡ് 2018 19 വർഷം മുതൽ തടഞ്ഞുവെച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.

ഒരുകോടി എൺപത്തിമൂന്നു ലക്ഷം രൂപ അടിയന്തിരമായി കിട്ടേണ്ടതുണ്ട്.

ആയമാർക്കുള്ള ഹോണറേറിയും വർധിപ്പിക്കാനും അതിനുള്ള ഗ്രാൻഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന‌് കെ കെ ശൈലജ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here