ടോവിനോ തോമസ് നായകനായി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യുടെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി.

     

ആദ്യ ഗാനത്തിന്റെ അന്നൗസ്മെന്റ് ടീസറാണ് പുറത്തിറങ്ങിയത്. ആദ്യ വീഡിയോ ഗാനം ജൂണ്‍ 9നു പുറത്തിറങ്ങും. സുരാജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

റൊമാന്റിക് പശ്ചാത്തലത്തിലാണ് ലൂക്ക ഒരുങ്ങുന്നത് എന്ന സൂചനയാണ് ഈ വീഡിയോ.

പ്രണയാര്‍ദ്ര നിമിഷത്തില്‍ അലിഞ്ഞിരിക്കുന്ന നായകനും നായികയുമാണ് പ്രോമോ വീഡിയോയിലുള്ളത്.

ടീസര്‍ കാണാം

കലാകാരനും ശില്‍പ്പിയുമായ ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്.

നിഹാരിക എന്ന റീസേര്‍ച്ച് വിദ്യാര്‍ത്ഥിനിയായി അഹാന കൃഷ്ണ നായികയായി എത്തുന്നു.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചോര്‍ന്നാണ്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, അന്‍വര്‍ ഷെരീഫ് , ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സ്റ്റോറി ആന്റ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റൊമാന്റിക് ത്രില്ലര്‍ ഗണത്തിലാണ് ‘ലൂക്ക’ ഒരുങ്ങിയിരിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂണ്‍ 28 ന് പ്രദര്‍ശനത്തിനെത്തും.