ഈ വര്‍ഷത്തെ സിബിസി വാര്യര്‍ പുരസ്‌കാരം ടി പത്മനാഭന്

ഈ വര്‍ഷത്തെ സിബിസി വാര്യര്‍ പുരസ്‌കാരം ടി പത്മനാഭന്. മൂന്ന് തവണ നിയമസഭയില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തെ പ്രതിനിധികരിച്ച സിബിസി വാര്യരുടെ സ്മരണ നിലനിര്‍ത്തുന്നതിന് 2015ല്‍ രൂപീകരിച്ചതാണ് ഫൗണ്ടേഷന്‍.

50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത തിരകഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ ചെയര്‍മാനും പ്രശസ്ത സാഹിത്യകാരി ഡോ.ഏ.ജി.ഒ ലീന, തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടി എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

2019 ല്‍ സാഹിത്യ മേഖലയിലെ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കു നല്‍കുന്നതാണ് പുരസ്‌കാരം .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here