
കെവിന്‍ കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ ജീവന്‍ രക്ഷിക്കാനായത് തന്റെ ഇടപെടല്‍ മൂലമെന്ന് ഗാന്ധി നഗര്‍ മുന്‍ എഎസ്‌ഐ ബിജുവിന്റെ മൊഴി. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കണ്ടിരുന്നു.
സംശയം തോന്നിയതിനാല്‍ ഉടന്‍ തന്നെ മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തതായും ബിജു പറഞ്ഞു. പിന്നീട് കെവിനെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഈ നമ്പറില്‍ വിളിച്ചാണ് വിട്ടയക്കാന്‍ ആവശ്യപ്പെട്ടത്.
വിവരം അറിഞ്ഞയുടന്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചിരുന്നതായും ബിജു മൊഴി നല്‍കി. പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണവും ബിജു തിരിച്ചറിഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here