കേരള കര്‍ഷക ക്ഷേമനിധി ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കും: വിഎസ് സുനില്‍ കുമാര്‍

കേരള കര്‍ഷക ക്ഷേമനിധി ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.

ക്ഷേമനിധി ബില്ല് സംബന്ധിച്ച് സെലക്ട് കമ്മിറ്റി പാലക്കാട് ജില്ലയിലും പൂര്‍ത്തിയാക്കി.

കേരള കര്‍ഷക ക്ഷേമനിധി ബില്ലില്‍ സെലക്ട് കമ്മറ്റി മൂന്നാമത്തെ ജില്ലയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നത്.

ഭൂപരിധി, വരുമാന പരിധി സംബന്ധിച്ച് കര്‍ഷകര്‍ അഭിപ്രായങ്ങള്‍ സെലക്ട് കമ്മറ്റിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാക്കുമെന്നും ബില്ല് നിയമമാവുന്നതോടെ കര്‍ഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമെന്നും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

സെലക്ട് കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കര്‍ഷകരുടെ അഭിപ്രായം കൂടി പരിഗണിക്കും.

രാജ്യത്ത് തന്നെ കര്‍ഷക ക്ഷേമത്തിനായുള്ള ഏറ്റവും വലിയ പദ്ധതിയായി കേരള കര്‍ഷക ക്ഷേമനിധി മാറുമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക ക്ഷേമനിധിയിലൂടെ പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസ, വിവാഹ ധനസഹായം എന്നിവയെല്ലാം കര്‍ഷകര്‍ക്ക് ലഭിക്കും.

തൃശ്ശൂര്‍ ആലപ്പുഴ ജില്ലകളിലെ സിറ്റിങ്ങിന് ശേഷമാണ് സെലക്ട് കമ്മറ്റി പാലക്കാടെത്തിയത്.

അടുത്ത മാസം സെലക്റ്റ് കമ്മറ്റി ഇടുക്കി വയനാട് ജില്ലകളില്‍ സിറ്റിംഗ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News