അടിമാലിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നിരുന്ന വന്‍മരം കടപുഴകി വീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വൈകിട്ട് 4.30 ഓടെയാണ് വന്‍മരം കടപുഴകി വീണത്.

അധ്യാപികയും കോമ്പൗണ്ടിനുള്ളിലെ ജീപ്പിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട് അധികം കുട്ടികളും പോയിരുതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരം നിലംപതിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here