
നിപ പൂര്‍ണ്ണമായും നിയന്ത്രണ വിധേയം. പുതിയതായി ആരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്.
ഐസൊലേഷന്‍ വാര്‍ഡിലുള്ള 7 പേര്‍ക്കും നിപ്പയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ 8 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 7 പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
അവശേഷിക്കുന്ന ഒരാളുടെ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. എന്നാല്‍ പുതിയതായി ആരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂടാതെ കോള്‍ സെന്ററിലേക്ക് വിളിക്കുന്നവരുടെ എണ്ണം 22ആയി ചുരുങ്ങി.
അതേ സമയം നിപ്പ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷണം നന്നായി കഴിക്കുന്നുണ്ടെന്നും അമ്മയുമായി സംസാരിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 318 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.
ഇതിനിടെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേ സമയം നിപ്പയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here