സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ അന്തരിച്ചു

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മി അമ്മ അന്തരിച്ചു.

85 വയസ്സായിരുന്നു.പരേതനായ മാധവന്‍ നമ്പ്യാരുടെ ഭാര്യയാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് തിരിഞ്ഞ് മൂന്ന് മണിക്ക് കോടിയേരിയിലുള്ള തറവാട്ട് ശ്മശാനത്തില്‍ നടക്കും.

പരേതനായ മോഹനന്‍,മനോഹരന്‍,വേണുഗോപാല്‍,സോമന്‍, ഷീല എന്നിവര്‍ മക്കളാണ്.

സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ദില്ലിയിലുള്ള കോടിയേരി ബാലകൃഷ്ണന്‍ നാളെ രാവിലെ 9 മണിക്കുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് തിരിക്കും.

കോടിയേരി ബാലകൃഷ്ണന്‍ മാതൃ തുല്യമായ അടുപ്പം പുലര്‍ത്തിയിരുന്ന സഹോദരിയാണ് അന്തരിച്ച ലക്ഷ്മി അമ്മ. കഴിഞ്ഞയാഴ്ച കോടിയേരി സഹോദരിയെ സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News