കാലവർഷം ഇന്ന് കേരളത്തിലെത്തും;അതിശക്തമായ മഴയ‌്ക്ക‌് സാധ്യത

കേരളം: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  നാലു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  ഏഴ് ജില്ലകളില്‍ യെല്ലൊ, ഓറഞ്ച് അലര്‍ട്ടുകളുമുണ്ട്. തൃശൂര്‍ ജില്ലയില്‍ ജൂണ്‍ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11നും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് റെഡ്അലര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.  എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കി. അറബിക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും.  ഈ സാഹചര്യത്തില്‍ ജൂണ്‍ 11 വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here