ശെല്‍വരാജ് വധത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി; പാര്‍ട്ടി വിട്ടവര്‍ സിപിഐഎമ്മുമായി സഹകരിക്കും

ഇടുക്കി: കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് 40 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ടിയില്‍ നിന്നും രാജിവെച്ചു. ഇവര്‍ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുള്‍ ഗാന്ധി, മകന്‍ ചിമ്പു, ക്ലാമറ്റത്തില്‍ സിബി എന്നിവര്‍ ചേര്‍ന്ന് സിപിഐഎം പ്രവര്‍ത്തകന്‍ ശെല്‍വരാജിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.

ശെല്‍വരാജിനെ അരുംകൊല ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് നിയുക്ത എംപി ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ഈ കപട രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും രാജിവെച്ചവര്‍ പറഞ്ഞു.

അഖിലേഷ് ആടുകിടന്താന്‍, അലക്‌സ് ആടുകിടന്താന്‍, പി എം അജിത്കുമാര്‍, പാണ്ടിയന്‍, തങ്കം, വെള്ളച്ചാമി, സുമതി, സതീശന്‍, കുമാര്‍, ശരവണന്‍, രാമചന്ദ്രന്‍, ധനുഷ്‌കോടി ഭാഗ്യം, അളകുമണി, രാമകുമാര്‍, മുരുകന്‍, പെരുമാള്‍ കണ്ണമ്മ, പത്മ, പുന്നക്കുന്നേല്‍ ശ്രീജ, പുന്നക്കുന്നേല്‍ മണി, ചുണ്ടങ്ങക്കരിയില്‍ ഷിബു മാധവന്‍, ചുണ്ടങ്ങക്കരിയില്‍ സുമ ഷിബു, പുന്നക്കുന്നേല്‍ അനീഷ മണി, കുമ്പിളിമൂട്ടില്‍ ബേബി, ജിജി ബേബി, പ്രിന്‍സി ബേബി, കൂക്കലാര്‍ ഗണേഷന്‍, ശിവകുമാര്‍, വിജയകുമാര്‍, പാറേമ്മല്‍ ശെഷന്‍ തങ്കപ്പന്‍, നമരി ബി പെരുമാള്‍, ലക്ഷ്മി പെരുന്നാള്‍, മണികുമാര്‍, രമ്യ മണികുമാര്‍, മണത്തോട് എസ് പവന്‍, പി രാജേശ്വരി, മാലയമ്മ ഗണേഷന്‍, പ്രിന്‍സ് ബേബി, അട്ടക്കുഴിയില്‍ രാജു, കുഞ്ഞുമോള്‍ രാജു, ചതുരംഗപ്പാറ കറുപ്പയ്യ എന്നിവരാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News