അലിഗഢില്‍ രണ്ടരവയസ്സുകാരിയെ ക്രൂരമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം.
സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമാലോകവും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണ്‍, സോനം കെ അഹുജ, സിദ്ധാര്‍ഥ് മല്‍ഹോത്ര, ട്വിങ്കിള്‍ ഖന്ന, അനുപം ഖേര്‍, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.