ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് ടി-20 മത്സരം തിരുവനന്തപുരത്ത് തന്നെ: കെസിഎ

ഡിസംബറിലെ എട്ടാം തീയതിയിലെ ഇന്ത്യാ- വെസ്റ്റ് ഇൻഡീസ് ടി-20 ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് കെ.സി.എ.

സ്റ്റേഡിയം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ ഉടൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.

ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഇത്തവണ കേരളത്തിനായി കളിക്കുമെന്നും കെ.സി.എ.ഭാരവാഹികൾ അറിയിച്ചു. 

വെസ്റ്റ് ഇന്‍ഡീന്‍റെ ഇന്ത്യാ ടൂറിലെ രണ്ടാം 20-20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താനായിരിന്നു ബിസിസിഐ അനുവദിച്ചത്.

എന്നാല്‍ തിരുവനന്തപുരത്തിന് അനുവദിച്ച ടി-20 മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നു എന്ന വാർത്തകൾക്കിടെയാണ് കെ.സി.എ. പ്രത്യേക യോഗം ചേർന്നത്.

കാര്യവട്ടം സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പത്തിലെ ആശങ്ക കെ.സി.എ. യോഗം വിലയിരുത്തി.

എന്നാല്‍ തിരുവനന്തപുരത്ത് തന്നെ മത്സരം നടത്തുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായർ വ്യക്തമാക്കി.

ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അടുത്ത സീസണില്‍ കേരള ടീമിനു വേണ്ടി കളിക്കും.

ജലജ് സക്സേനയും പരിശീലകൻ ഡേവ് വോട്മോറും തുടരും. അരുൺ കാർത്തിക്കിനെ ഒഴിവാക്കിയതായും കെ.സി.എ പ്രസിഡന്‍റ് സാജൻ വർഗീസ് പറഞ്ഞു. 

നിയമ നടപടികൾ പൂർത്തിയാകുകയാണെങ്കിൽ 30 അംഗ ടീമിൽ ശ്രീശാന്തിനെയും ഉൾപ്പെടുത്തുമെന്ന് കെ.സി.എ. സെക്രട്ടറി അറിയിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like