ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം ഓടുന്ന, ഇലക്ട്രിക് വാഹന വിപണിയില്‍ മുതല്‍ക്കൂട്ടായി പുതിയൊരു സ്‌കൂട്ടറെത്തുന്നു. ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി – ബാറ്ററി ഇലക്ട്രിക് മൊബിലിറ്റിയാണ് ഇ-സ്‌കൂട്ടറുമായി രംഗത്തെത്തുന്നത്. 63,555 രൂപയാണ് ബാറ്ററി ഇ-സ്‌കൂട്ടറിന് വില.

നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് ആദ്യം വില്‍പ്പനയ്ക്കെത്തുക. രാജ്യത്തെ അന്‍പതു പ്രധാന നഗരങ്ങളില്‍ ഈ വര്‍ഷം തന്നെ ഡീലര്‍ഷിപ്പുകള്‍ തുറന്നേക്കും. അഞ്ചു നിറങ്ങളില്‍ പുതിയ ബാറ്ററി ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുടെ ആഢംബരം സ്‌കൂട്ടറിനുണ്ട്.

സ്‌കൂട്ടറിന് ക്ലാസിക് ഭാവം നല്‍കാന്‍ കമ്പനി നടത്തിയ ശ്രമമാണ് വട്ടത്തിലുള്ള മിററുകള്‍. ഹാന്‍ഡില്‍ബാറിലെ കറുത്ത ഫ്ളൈ സ്‌ക്രീനും മോഡലില്‍ പരാമര്‍ശിക്കണം. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. കീലെസ് ഇഗ്‌നീഷന്‍, ആന്റി – തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്‌കൂട്ടറിലുണ്ട്.

ബാറ്ററി ഉപയോഗം, വേഗം, താപം, ഓഡോമീറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിസ്പ്ലേയില്‍ തെളിയും. 10 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ടയര്‍ അളവ് 90/10010. 150 ാാ ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടര്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗം