ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വാ ഗ്രഹത്തിന്റെ ഭാഗമാണെന്ന വിചിത്ര കണ്ടെത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ചൊവ്വയുടെ ഭാഗമായ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നാണ് ട്രംപ് ട്വീറ്റിലൂടെ ആവശ്യപ്പെടുന്നത്.

ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനായി ഒരുപാട് പണമാണ് ചിലവഴിക്കപ്പെടുന്നത്. ഇക്കാര്യം ഇനി നാസ ചര്‍ച്ച ചെയ്യരുതെന്നും, ഇതൊക്കെ അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെയ്തതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം ട്രംപ് ഇത്തരമൊരു കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്ന ചിന്തയിലാണ് നാസ. എന്നാല്‍ ട്രംപിന്റെ പുതിയ കണ്ടെത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ട്രംപിനെതിരെ ട്രോള്‍ മഴയാണ്.