കേരളത്തില്‍നിന്നുള്ള ആദ്യ ഹജ് വിമാനം അടുത്തമാസം ഏഴിന് കരിപ്പൂരില്‍നിന്ന് പുറപ്പെടും

13,250 പേരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്കര്‍മത്തിനായി യാത്രക്കൊരുങ്ങുന്നത്.

ഹജ് ക്യാമ്പ് ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

നാലുവര്‍ഷത്തിന് ശേഷമാണ് ഹജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരില്‍ തിരിച്ചെത്തുന്നത്.

ജൂലൈ ഏഴിന് ആദ്യ ഹജ് വിമാനം പറന്നുയരും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യവിമാനത്തില്‍ 300 ഹാജിമാരുണ്ടാകും. മന്ത്രി കെ ടി ജലീല്‍ ഫല്‍ഗ് ഓഫ് ചെയ്യും.

സര്‍ക്കാര്‍ ക്വാട്ടയില്‍ ഇത്തവണ 13,250 പേര്‍ ഹജ് കര്‍മം നിര്‍വഹിക്കും. ഇതില്‍ 10,800പേരും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് പോവുന്നത്.

343 ലക്ഷ ദ്വീപില്‍ നിന്നുമുണ്ട്. ഇവര്‍ നെടുമ്പാശ്ശേരിയില്‍നിന്നും യാത്രതിരിക്കും. ജൂലൈ ഇരുപതിനകം 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാന ഹജ് ക്യാമ്പ് കരിപ്പൂര്‍ ഹജ് ഹൗസില്‍ ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇടവേളയ്ക്കു ശേഷമെത്തിയ ഹജ് യാത്രയും ക്യമ്പും മികച്ച രീതിയിലാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ 24 മണിക്കൂറും മെഡിക്കല്‍ സംഘത്തിന്റെ സേവനമുണ്ടാവും.

കരിപ്പൂരിനടുത്തുള്ള ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here