ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പ്രോജക്ട് വേഗത്തിലാക്കും: മുഖ്യമന്ത്രി പിണറായി

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയര്‍മാന്‍ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളുടെയും യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തി.

പാചക വാതക ഉപഭോഗം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. കേരളത്തിന് അനുയോജ്യമായ പ്രോജക്ടുകളാണ് ആവശ്യം. ഇതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. പാലക്കാടു മുതല്‍ ചേളാരി വരെയും കൊച്ചി മുതല്‍ പാരിപ്പള്ളി വരെയും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ദിവസേനയുള്ള 75 ഓളം ട്രക്കുകളുടെ റോഡുഗതാഗതം ഒഴിവാക്കാനാകും.

എല്ലാ പ്രോജക്ടുകളും യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു വര്‍ഷം 40000 ട്രക്കുകളുടെ ഗതാഗതം ഒഴിവാക്കാനാകും. ഇത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും സഹായകമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here