കേരളത്തിലെ രക്താതിമര്‍ദ്ദവും ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ നിവാരണവും; എംഡി നീഷിന്റെ ദിശാ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മാധ്യമ സെമിനാര്‍

കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന രക്താതിമര്‍ദ്ദത്തിന്റെയും ട്രാന്‍സ്ഫാറ്റി ആസിഡുകളുടെ നിവാരണത്തിന്റെയും ആവശ്യകത ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ദിശ ഫൗണ്ടേഷന്റെയും എംഡി നീഷ് മീഡിയ കണ്‍സള്‍ട്ടന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു.

തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ നടന്ന സെനിമാറില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ സന്നിഹിതരായി.

കേരളീയയുടെ മാറിവരുന്ന ഭക്ഷണ ശീലം ആരോഗ്യത്തിലെ മാറ്റത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

ആരോഗ്യ രംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും കേരളീയരുടെ ആരോഗ്യ സംരക്ഷണ രീതികളിലും ശൈലികളിലും ആരോഗ്യ സംരക്ഷണ സംവിധാനത്തിലും ഇനിയും വരേണ്ടുന്ന മാറ്റങ്ങളെയും, ഈ മാറ്റങ്ങളിലേക്ക് കേരളീയ സമൂഹത്തെ നയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കേണ്ടുന്നതിന്റെ പങ്കിനെ കുറിച്ചും വിശദമായ വാദപ്രതിവാദങ്ങള്‍ നടന്നു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബര്‍ഗഡേ, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡോ. ടൈനി നായര്‍, ഡോ. കെആര്‍ തങ്കപ്പന്‍, ഡോ ടി ലോങ്വാ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

ശേഷം നടന്ന സംവാദത്തില്‍ ഡോ. കെആര്‍ തങ്കപ്പന്‍, ഡോ. പിഎസ് സിന്ധു, ഡോ. ലോങ്വാ, ഡോ. ബിബിന്‍ കെ ഗോപാല്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.

സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍ സംവാദം നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here