പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ മുട്ട വിരിഞ്ഞത് എഴുപത്തിയഞ്ചോളം പാമ്പിന്‍ കുഞ്ഞുങ്ങള്‍



കണ്ണൂര്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട എഴുപത്തിയഞ്ചോളം പാമ്പിന്‍ കുഞ്ഞുങ്ങളാണ് ഒരുമിച്ച് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയത്. ആദ്യമായാണ് ഇത്രയുമധികം മുട്ടകള്‍ ഒരുമിച്ച് വിരിയുന്നത്. നീര്‍ക്കോലി, പെരുമ്പാമ്പ്, മൂര്‍ഖന്‍, മുതല എന്നിവയുടെ മുട്ടകള്‍ ഒരേ കാലയളവില്‍ വിരിഞ്ഞതോടെ സ്‌നേക്ക് പാര്‍ക്കില്‍ ഒരുമിച്ചെത്തിയത് എഴുപത്തഞ്ചോളം കുഞ്ഞുങ്ങള്‍.

മൂര്‍ഖന്‍ പാമ്പിന്റെ ഒന്‍പത് മുട്ടകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ വിരിഞ്ഞു.മുട്ടകള്‍ കൃത്രിമമായി വിരിയിക്കുകയായിരുന്നു. 27 പെരുമ്പാമ്പിന്‍ കുട്ടികളും ഈ കാലയളവില്‍ വിരിഞ്ഞു.


ഇതിന് പുറമെ 14 നീര്‍ക്കോലി കുഞ്ഞുങ്ങളും 9 മുതലകുഞ്ഞുങ്ങളും സ്‌നേക്ക് പാര്‍ക്കിലെത്തി. ഒപ്പം അണലിയുടെ 14 കുഞ്ഞുങ്ങളും. പാര്‍ക്കിലെ കുരങ്ങുകളും ഇതേ സമയത്ത് തന്നെ പ്രസവിച്ചതോടെ പാര്‍ക്കിലെ പുതിയ അംഗങ്ങങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. എന്നാല്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ പ്രദര്‍ശനത്തിനായി ഇതുവരെ കൂടുകളിലേക്ക് മാറ്റിയിട്ടില്ല.

പ്രത്യേക പരിചരണം നല്‍കുന്ന ഇവയെ വളര്‍ച്ചയെത്തിയ ശേഷമേ മറ്റ് പാമ്പുകളുടെ കൂടെ കൂടുകളിലേക്ക് മാറ്റുകയുള്ളു.പാര്‍ക്കിലെ പുതിയ തലമുറയെ കാണാനുള്ള കാത്തിരിപ്പിലാണ് സന്ദര്‍ശകര്‍
കൈരളി ന്യൂസ് കണ്ണൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News