ആരോഗ്യ സുരക്ഷ ഉറപ്പാക്കല്‍ ; 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും ഒപ്പം കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. 2019 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര മാനദണ്ഡ പ്രകാരം പുറത്താകുന്നവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പദ്ധതി വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യ സാമ്പത്തിക സെന്‍സസ് മാനദണ്ഡങ്ങളനുസരിച്ച് 18.5 ലക്ഷം പേര്‍ക്ക് മാത്രമേ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കര്‍ഹതയുള്ളു. എന്നാല്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് ഇപ്പോള്‍ ആര്‍ എസ് ബി വൈയില്‍ അംഗങ്ങളായിട്ടുള്ള 21.57 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതിയില്‍ അര്‍ഹതയുണ്ടാകും. ഒപ്പം ആര്‍.എസ്.ബി.വൈ.ക്ക് പുറമേ നിലവിലുള്ള ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികളുടെ ഭാഗമായിട്ടുള്ള വിഭാഗങ്ങളില്‍പ്പെട്ട 19.5 ലക്ഷം കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തി ആകെ 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ പ്രയോജനം സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നത്.

2019 ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍.എസ്.ബി.വൈ. പദ്ധതിയിലെ അംഗങ്ങള്‍ക്ക് 1052 രൂപയാണ് പരമാവധി പ്രീമിയമായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 631 രൂപ കേന്ദ്ര വിഹിതവും ബാക്കി വരുന്ന 1040 രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ആര്‍.എസ്.ബി.വൈ. വിഭാഗങ്ങള്‍ക്ക് പുറമേയുള്ള കുടുംബങ്ങള്‍ക്കുള്ള വാര്‍ഷിക പ്രീമിയത്തിന്റെ 100 ശതമാനവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

ആര്‍.എസ്.ബി.വൈ,ചിസ്,ചിസ് പ്ലസ്,കാരുണ്യ എന്നീ പദ്ധതികള്‍ സംയേജിപ്പിച്ച് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന് വലിയ തുകയാണ് പ്രീമിയമായി വരുക. ഈ സാഹചര്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത് എന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നതും ദൗര്‍ഭാഗ്യകരം. ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് കേന്ദ്രം , സംസ്ഥാനങ്ങളെ അറിയിച്ചിട്ടുള്ളത്. 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ കേരളത്തിലെ 22 ലക്ഷത്തോളം പേര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും പുറത്താകും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here