കാണാതായ വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന


ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുബോള്‍ കാണാതായ എ. എന്‍ 32 എന്ന വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന. കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസവും ഫലം കണ്ടിട്ടില്ല. കര- നാവിക സേനകളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്.

വ്യോമസേനയുടെ ഏഴു ഓഫീസര്‍മാര്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത് . തിങ്കളാഴ്ച ഉച്ചയ്ക്ക് വ്യോമസേന ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നുമാണ് വിമാനം യാത്രതിരിച്ചത്. 12.25ന് ടേക്ക് ഓഫ് ചെയ്ത വിമനവുമായുള്ള ആശയവിനിമയം ഉച്ചയ്ക്ക് ഒരു മണിയോടെ നഷ്ടമാകുകയായിരുന്നു .

അതേസമയം അരുണാചലിലെ മലയോരപ്രദേശത്ത് കറുത്ത പുക ഉയരുന്നത് കണ്ടതായി കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. മോളോ ഗ്രാമത്തിലുള്ളവരാണ് തിങ്കളാഴ്ച ഉച്ചയോടെ മലയോര പ്രദേശത്ത് പുകച്ചുരുള്‍ കണ്ടത്. ഗ്രാമത്തില്‍ നിന്നും എട്ടു കിലോ മീറ്ററോളം ദൂരെയാണ് പുക കണ്ടതെന്നും അവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here