കാണാതായ വ്യോമസേനാ വിമാനത്തില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം

ദില്ലി: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുബോള്‍ കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.  കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനെയാണ് കാണാതായത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വ്യോമസേനയുടെ ഏഴു ഓഫീസര്‍മാര്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എ. എന്‍ 32 എന്ന വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇന്ത്യന്‍ വ്യോമസേന അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് .

കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസവും ഫലം കണ്ടിട്ടില്ല. കര- നാവിക സേനകളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചല്‍ സ്വദേശി ഫ്‌ലൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെയടക്കം 13 പേരുടെയും കുടുംബാംഗങ്ങളെയും തെരച്ചിലിന്റെ പുരോഗതിയെപ്പറ്റി അറിയിക്കുന്നുണ്ട്. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News