കെഎംസിഎസ്യു സംസ്ഥാന സമ്മേളനം: എന്‍ എസ് ഷൈന്‍ പ്രസിഡന്റ്, പി സുരേഷ് ജനറല്‍ സെക്രട്ടറി

കൊല്ലം: മൂന്നു ദിവസം നീണ്ട കെഎംസിഎസ്യു സംസ്ഥാന സമ്മേളനത്തില്‍ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍(കെഎംസിഎസ്യു) ഭാരവാഹികളായി എന്‍ എസ് ഷൈന്‍ പ്രസിഡന്റ്, പി സുരേഷ് ജനറല്‍ സെക്രട്ടറി എന്നിവരെ കൊല്ലത്തു നടന്ന 52–ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നേരിട്ടുനല്‍കി പൊതുസര്‍വീസ് യാഥാര്‍ഥ്യമാക്കണമെന്ന് കെഎംസിഎസ്യു 52–ാം സംസ്ഥാനസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 4250 അംഗങ്ങളെ പ്രതിനിധീകരിച്ച് 200 വനിതകള്‍ ഉള്‍പ്പെടെ 680 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജീവനക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നതിനപ്പുറം സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന സജീവചര്‍ച്ചകളും തീരുമാനങ്ങളും മൂന്നുദിവസത്തെ സമ്മേളനത്തില്‍ ഉണ്ടായി.

പൂര്‍ണമായും ഹരിതപ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സമ്മേളനം. വനിതാ സമ്മേളനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും,യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാലും ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News