ഇനി ട്രെയിനുകളിലും മസാജിങ്; തുക ഇത്രമാത്രം

ദില്ലി: യാത്രക്കാര്‍ക്ക് സവാരി സുഖകരമാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളില്‍ മസാജിങ് ഏര്‍പ്പെടുത്തുന്നു.

ഒരു തവണത്തേക്ക് 100 രൂപയാണ് ഈടാക്കുക. ഇന്‍ഡോറില്‍നിന്ന് ആരംഭിക്കുന്ന 39 ട്രെയിനിലാണ് മസാജിങ് സര്‍വീസിന്റെ തുടക്കം. രത് ലം ഡിവിഷനില്‍ നിന്നാണ് ഈ നിര്‍ദേശം വന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പരീക്ഷണം വിജയമായാല്‍ മറ്റു സര്‍വീസുകളിലും വ്യാപിപ്പിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ ബോര്‍ഡ് മീഡിയ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജേഷ് വാജ്‌പേയി പറഞ്ഞു.

അധികവരുമാനം മാത്രമല്ല, ദീര്‍ഘദൂര സര്‍വീസുകളിലടക്കം സുഖകരമായ യാത്രയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here