”ഒരു തുമ്മല്‍വന്നാല്‍പ്പോലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കും” ‘വൈറസ്’ ചിത്രീകരണത്തെക്കുറിച്ച് ആസിഫ് അലി

വൈറസ് സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആസിഫ് അലി.

ആസിഫിന്റെ വാക്കുകള്‍:

മാധ്യമങ്ങള്‍ വഴിയുള്ള അറിവേ നിപായെപ്പറ്റി ഉള്ളൂ. മെഡിക്കല്‍ കോളേജില്‍ ഷൂട്ടിങ്ങിനായി എടുത്ത വാര്‍ഡ് യഥാര്‍ഥത്തില്‍ ഐസൊലേറ്റഡ് ആയിരുന്നു. അത്രയും സുരക്ഷയോടെ കൈകാര്യം ചെയ്തിരുന്ന അവിടം ഷൂട്ട് തുടങ്ങിയപ്പോഴും പുറമെനിന്നുള്ളവര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല.

ശുചിയാക്കുന്ന ആളുകളാണ് പറഞ്ഞത്, ഷൂട്ടിങ്ങുകൂടി കഴിഞ്ഞിട്ടുവേണം പഴയപോലെ പ്രവര്‍ത്തനം തുടങ്ങാനെന്ന്. അതേ കിടക്കയില്‍, മുറിയിലാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതെന്ന് തിരിച്ചറിയുന്നത് പിന്നീടാണ്. ഒരു തുമ്മല്‍വന്നാല്‍പ്പോലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കും. ജലദോഷംപോലെയാണ് ആദ്യം രോഗംവരുന്നതെന്ന് കേട്ടിട്ടുണ്ട്.

ശരിക്കും അതേ സ്ഥലത്ത് ഷൂട്ട് ചെയ്യുന്നതിന്റെ ഗൗരവം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇത് കൂട്ടായ്മയുടെ അതിജീവനത്തിന്റെ കഥയാണ്. നമ്മുടെ സര്‍ക്കാരും ആരോഗ്യവകുപ്പും ഇത് എത്രത്തോളം ഗൗരവമായി എടുത്ത് അതില്‍നിന്ന് ഒരു നാടിനെ കരകയറ്റാന്‍ ശ്രമിച്ചു എന്ന് ഞാന്‍ തിരിച്ചറിയുന്നത് അവിടെ ചെന്നശേഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here