”ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ബോധമില്ലാതെ കിടക്കുന്നു; കാര്‍ ഓടിച്ചത് അര്‍ജുന്‍”: വഴിത്തിരിവായി ദൃക്സാക്ഷിയുടെ മൊഴി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്.

അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് അപകടത്തിന് ദൃക്സാക്ഷിയായ നന്ദുവെന്ന യുവാവ് പറഞ്ഞു.
ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ബോധമില്ലാതെ കിടക്കുന്നതാണ് താന്‍ കണ്ടതെന്നും നന്ദു മാധ്യമങ്ങളോട് പറഞ്ഞു.

നന്ദുവിന്റെ വാക്കുകള്‍:

”അപകടം നടന്ന് രണ്ട് മൂന്ന് മിനുട്ട് ആയിട്ടേയുണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നു ഞാനും സഹോദരനും. പള്ളിക്കല്‍ കഴിഞ്ഞപ്പോള്‍ വാഹനം മരത്തിലിടിച്ചു കിടക്കുകയായിരുന്നു. മുന്‍വശത്ത് കുഞ്ഞും ചേച്ചിയുമുണ്ടായിരുന്നു. കുഞ്ഞിനെ എടുത്തപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. സീറ്റ് ബെല്‍റ്റ് എടുത്ത് മാറ്റി ചേച്ചിയെ രക്ഷിച്ചു. വണ്ടി ഓഫ് ചെയ്തു.

നല്ല വണ്ണമുള്ള ആളായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്ക് ബോധമുണ്ടായിരുന്നു. ബാല ഭാസ്‌കറിന് അനക്കമില്ലായിരുന്നു. ടീഷര്‍ട്ടും ബര്‍മുഡയും ഇട്ട ആളായിരുന്നു വണ്ടിയോടിച്ചത്. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News