മാസായി ടൊവീനോയും അഹാനയും; ലൂക്കയിലെ ആദ്യഗാനം

ടൊവീനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്ക സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്തു.

സ്റ്റോറീസ് & തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവീനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്.

മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സൂരജ് എസ് കുറുപ്പാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. മനു മഞ്ജിത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.

സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണ് തീയറ്ററുകളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News