നാളെ മുതല്‍ മഴ അതിശക്തമാകും; ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അറബികടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

ഏഴ് തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

കന്യാകുമാരി, ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളില്‍ അതീതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here