ദുബൈയില്‍ ബസപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ദുബൈയില്‍ ബസപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.

വ്യാഴാഴ്ച വൈകിട്ട് ദുബായ് രാഷിദിയ്യ എക്‌സിറ്റില്‍ ഉണ്ടായ ബസപകടത്തില്‍ എട്ടു മലയാളികള്‍ ഉള്‍പ്പെടെ 17പേരാണ് മരിച്ചത്.

ദുബായിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്ന തളിക്കുളം സ്വദേശി ജമാലുദീന്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍ വിഷ്ണു ദാസ്, കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍,

തൃശൂര്‍ സ്വദേശി കിരണ്‍ ജോണി, തലശേരി സ്വദേശികളായ ഉമ്മര്‍, മകന്‍ നബീല്‍ ഉമ്മര്‍ , കണ്ണൂര്‍ കൂത്തുപറമ്പ്സ്വദേശി രാജന്‍ പുതിയ പുരയില്‍ എന്നീ മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് നാട്ടില്‍ എത്തിച്ചത്.

അപകടത്തില്‍മരിച്ച രോഷ്‌നി മുള്‍ചന്ദാനി എന്ന ഇന്ത്യക്കാരിയുടെമൃതദേഹം ദുബൈ ജബല്‍ അലിയിലെ ഹിന്ദു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

നാട്ടിലെത്തിച്ചമൃതദേഹങ്ങള്‍ സൌജന്യമായി നോര്‍ക്കയുടെ ആംബുലന്‍സുകളില്‍ വീടുകളില്‍ എത്തിച്ചു.

വ്യാഴാഴ്ചവൈകിട്ട് ദുബായ് രാഷിദിയ്യ എക്‌സിറ്റില്‍ ഒമാനില്‍നിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News