ചിലിയിലെ ചരിത്ര പാഠപുസ്തകത്തില്‍നിന്ന് ക്യൂബന്‍ വിപ്ലവത്തില്‍ ഏണസ്‌റ്റോ ചെ ഗുവേരയുടെ പങ്ക് പരാമര്‍ശിക്കുന്ന ഭാഗം എടുത്തുകളയാനുള്ള വലതുപക്ഷ ശ്രമം പരാജയപ്പെട്ടു. ചിലിയന്‍ കോണ്‍ഗ്രസില്‍ (പാര്‍ലമെന്റ്) പാഠപുസ്തക പരിഷ്‌കരണം രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്. 70 അംഗങ്ങള്‍ പരിഷ്‌കാരത്തിന് എതിരായി വോട്ട് രേഖപ്പെടുത്തി.

ചെ ഗുവേരയുടെ ഭാഗം ഒഴിവാക്കി ആരോപണമായിമാത്രം നിലനില്‍ക്കുന്ന യുദ്ധകുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു വലതുപക്ഷത്തിന്റെ ശ്രമം.

രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കാനാണ് വലതുപക്ഷ പാര്‍ടികള്‍ ശ്രമിക്കുന്നതെന്ന് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി കാര്‍മെന്‍ ഹേര്‍ട്‌സ് പ്രതികരിച്ചു.