അടിച്ചു കൂട്ടി, എറിഞ്ഞൊതുക്കി ‘ടീം ഇന്ത്യ’; ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സ് വിജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ് വിജയം.

ശിഖര്‍ ദവാന്റെ സെഞ്ച്വറിയുടെയും കോഹ്ലിയുടെയും രോഹിത്ശര്‍മയുടെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഓസീസിന് 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം  ജയമാണിത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ഇന്ത്യന്‍ നിര തിളങ്ങി.

ഓസീസ് നിരയിലാരും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഡേവിഡ് വാര്‍ണറുടെയും, സ്റ്റീവ് സ്മിത്തിന്റെയും, അലക്‌സ് കാരിയുടെയും അര്‍ധ സെഞ്ച്വറികളൊഴിച്ചാല്‍ മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാനായില്ല.

ഓസീസിന് മുന്നില്‍ വലിയ കടമ്പയല്ലാതിരുന്നിട്ടും ഇന്ത്യന്‍ വിജയം അനായാസകരമാക്കിയതും ഇത് തന്നെ.

അതേസമയം പതിയെ തുടങ്ങിയ ഇന്ത്യ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെയാണ് കളിച്ചത്.

ക്യാപ്റ്റന്‍ ഒരറ്റത്ത് കരുത്തുറ്റ പിന്‍തുണ നല്‍കിയതോടെ ശിഖര്‍ ധവാന്‍ അടിച്ച് കയറി 95 പന്തില്‍ സെഞ്ച്വറി തികച്ച ധവാന്‍ 17 റണ്‍സ് കൂടെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് പവലിയനിലേക്ക് മടങ്ങി.

പിന്നീട് വന്ന ഹാര്‍ഥിക് ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗം കൂട്ടി 27 പന്തില്‍ 48 റണ്‍സ് നേടിയാണ് പാണ്ഡ്യ മടങ്ങിയത്.

ഓസീസിനെതിരായ വിജയത്തോടെ ലോകകപ്പിലെ രണ്ട് മത്സരത്തിലും വിജയച്ചാണ് ഇന്ത്യ മുന്നേറുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here