സില്‍ച്ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന് തീപിടിച്ചു

ദില്ലി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന സില്‍ച്ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസിന്റെ മൂന്ന് കോച്ചിന് തീപിടിച്ചു.

ഞായാറാഴ്ച പുലര്‍ച്ചെയാണ് സില്‍ച്ചാര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ മൂന്ന് ബോഗിക്ക് തീപിടിച്ചത്. ഭക്ഷണം പാകംചെയ്യുന്ന കോച്ചിനു സമീപമുള്ള സ്‌ളീപ്പര്‍ കോച്ചിനാണ് ആദ്യം തീപിടിച്ചതെന്നും പിന്നീട് മറ്റു രണ്ടു കോച്ചുകളിലേക്ക് പടരുകയായിരുന്നെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്‌നിശമനസേനയും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News