നിപ ഭീതിയില്‍ തമിഴ്‌നാടും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഇടുക്കി: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട് ആരോഗ്യ വകുപ്പും.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് നിപാ ജാഗ്രതയെ കുറിച്ച് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണം നടത്തുന്നത്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശമായ കമ്പത്ത് ജൂണ്‍ അഞ്ചു മുതല്‍ ബോധവല്‍ക്കരണം നല്‍കാനായി പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയിലെ വിവിധ തോട്ടങ്ങളിലേക്കായി ആയിരക്കണക്കിന് പേരാണ് അതിര്‍ത്തി കടന്ന് ദിവസവും കേരളത്തില്‍ എത്തുന്നത്. ഇവര്‍ മിക്കവരും വനപ്രദേശങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇവിടം വവ്വാലിന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശങ്ങല്‍ നല്‍കുന്നതെന്ന് കമ്പം ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കണ്ണന്‍ പറഞ്ഞു.

ജോലി കഴിഞ്ഞ് എത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം.

കേരളത്തില്‍ വരുന്ന ബസുകളില്‍ അടക്കം നോട്ടീസ് ഉള്‍പ്പെടെ നല്‍കിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. മാസ്‌ക്, പ്രാഥമിക ചികിത്സയ്ക്കായുള്ള മരുന്നുകള്‍ എന്നിവയും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. തേനി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വരദരാജന്‍, ഡോ. മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News