അമ്പലപ്പുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍.
പുന്തല മഠത്തിപ്പറമ്പില്‍ കണ്ണനെ(25)യാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പകല്‍ മൂന്നോടെയാണ് ഇയാളുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സജീവ ആര്‍എസ്എസുകാരനായ കണ്ണന്‍ സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ ഭയന്ന് ബഹളം വച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു.
ഭര്‍ത്താവ് വിദേശത്തായ യുവതിയുടെ വീട്ടില്‍ ആ സമയം മറ്റാരും ഉണ്ടായിരുന്നില്ല. സംഭവശേഷം വീട്ടമ്മയ്ക്ക് മാനസിക സംഘര്‍ഷം ഉണ്ടായതിനാല്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവ് നാട്ടിലെത്തി.
തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യംചെയ്യലിനിടെ കണ്ണന്‍ കുറ്റം സമ്മതിച്ചതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.