പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരം; ഐസൊലേഷന്‍ വാര്‍ഡിലുള്ള 7 പേര്‍ക്കും നിപയില്ല; രോഗബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

നിപ ആശങ്ക വിട്ടകന്നെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ജാഗ്രതയോടെ തുടര്‍ന്നുവരികയാണ്. ഈ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നുവെന്നാണ് ഓരോദിവസവും ആരോഗ്യ വകുപ്പില്‍ നിന്നും പുറത്ത് വരുന്ന വിരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

നിപ ബാധിതനുമായി അടുത്തിടപഴകിയ തീവ്ര നിരീക്ഷണത്തിലായിരുന്ന 52 പേര്‍ക്കും നിപ ലക്ഷണങ്ങളില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. എങ്കിലും വരും ദിവസങ്ങളിലും ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഏറ്റവുമൊടുവില്‍ പ്രവേശിപ്പിച്ചയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള 7 പേര്‍ക്കും നിപയില്ലെന്ന് വ്യക്തമായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരാളെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേ സമയം, നിപ ബാധിതനായ വിദ്യാര്‍തിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവരികയാണ്. ഇയാളുടെ മൂന്ന് സ്രവസാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണം നെഗറ്റീവായിരുന്നു.

അതിനാല്‍ രോഗബാധ പൂര്‍ണ്ണമായും മാറിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗിയുമായി ഇടപഴകിയ 329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ സമഗ്ര പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News