നിപ ഉറവിടം; പന്നികളുടെ സാമ്പിളും ശേഖരിക്കും

തിരുവനന്തപുരം: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള രണ്ടാമത്തെ സംഘവും കേരളത്തിലെത്തി.

സംഘം പന്നിഫാമുകളില്‍നിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിക്കുന്നുണ്ട്. തൊടുപുഴ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ തൊടുപുഴയില്‍ വലയില്‍ കുടുങ്ങിയ പഴംതീനി വവ്വാലുകളില്‍നിന്നും സംഘം സ്രവങ്ങള്‍ ശേഖരിച്ചു. ശനിയാഴ്ച വൈകിട്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം വവ്വാലുകളെ പിടികൂടാന്‍ വല സ്ഥാപിച്ചത്. ഞായറാഴ്ച
രാവിലെയോടെ സംഘം എത്തിയപ്പോള്‍ ഇതില്‍ നിരവധി വവ്വാലുകള്‍ കുടുങ്ങിയിരുന്നു.

തൊടുപുഴ നഗരസഭാ പ്രദേശത്താണ് മൂന്നിടത്തായി വല സ്ഥാപിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഇതില്‍ 30 വവ്വാലുകള്‍ കുടുങ്ങിയിരുന്നു. ഉമിനീര് ഉള്‍പ്പെടെ ശേഖരിച്ച സ്രവങ്ങള്‍ നിയന്ത്രിത ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനുപുറമെ മുട്ടത്തെ ക്ഷേത്രത്തിന് സമീപം പുതുതായി രണ്ട് വല കൂടി സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here