യൂറോപ്യന്‍ ലീഗ് നേഷന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിന്; യൂറോപ്യന്‍ ഡബിളുമായി റൊണാള്‍ഡോയും സംഘവും

പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് പോര്‍ച്ചുഗലിന്റെ കിരീടനേട്ടം.

മത്സരത്തിന്റെ 60 ാം മിനിറ്റില്‍ ഗോണ്‍സാലോ ഗുഡസാണ് വിജയ ഗോള്‍ നേടിയത്. നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് അന്‍പതിലധികം യൂറോപ്യന്‍ രാജ്യങ്ങള്‍ മാറ്റുരച്ച നേഷന്‍സ് ലീഗിലെ കിരീടവും കൂടി ലഭിച്ചതോടെ ഇരട്ട മധുരമായി. പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വയാണ് ടൂര്‍ണമെന്റിലെ താരം.

സെമിഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഹാട്രിക്കുമായി തിളങ്ങിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഹോളണ്ട് പ്രതിരോധം വിര്‍ജില്‍ വാന്‍ ഡിജിക്കിന്റെ നേതൃത്വത്തില്‍ പൂട്ടിയതോടെയാണ് വിജയഗോളുമായി ഗ്വിഡസ് അവതരിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ബെര്‍ണാഡോ സില്‍വയുടെ പാസില്‍നിന്നാണ് ഗ്വിഡസ് വിജയഗോള്‍ നേടിയത്. ഹോളണ്ട് ബോക്‌സിനു തൊട്ടുവെളിയില്‍ സില്‍വയില്‍നിന്ന് പാസ് സ്വീകരിച്ച് ഗ്വിഡസ് തൊടുത്ത ഷോട്ട് ഹോളണ്ട് ഗോള്‍കീപ്പര്‍ ജാസ്പര്‍ സില്ലെസന്റെ കൈകളില്‍ തട്ടിയാണ് വലയില്‍ കയറിയത്. .

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗലിനെ ബാഴ്‌സലോണ താരമായ ഡച്ച് ഗോള്‍ കീപ്പര്‍ ജസ്‌പെര്‍ സില്ലിസണ്‍ ഏകനായാണ് പ്രതിരോധിച്ചത്.

ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുള്‍ സില്ലിസണ്‍ തടുത്തിട്ടു. പോര്‍ച്ചുഗല്‍ 18 തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഗ്വിഡിസിന്റെ ഒറ്റ ഷോട്ട് മാത്രമാണ് സില്ലിസണെ കടന്നുപോയത്.

ഇത് നെതര്‍ലന്‍ഡ്‌സിന്റെ കിരീട മോഹങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. ഒരു ഗോളിന് പിന്നിലായതോടെ ഗോള്‍ മടക്കാന്‍ ഡച്ചുകാര്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.

സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയ ഇംഗ്ലണ്ടിനാണ് മൂന്നാം സ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News