കൊച്ചി മരടിലെ ഫ്ളാറ്റ് പൊളിക്കുന്നത് താല്‍കാലികമായി സുപ്രീംകോടതി തടഞ്ഞു

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ കൊച്ചി മരടിലെ ഫ്ളാറ്റ് സമുചയങ്ങള്‍ പൊളിക്കുന്നത് താത്കാലികമായി സുപ്രീംകോടതി തടഞ്ഞു. ആറ് മാസത്തേയ്ക്ക് തല്‍സ്ഥിതി നിലനിറുത്തണം. പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് തടഞ്ഞത്.

ആല്‍ഫ വെന്‍ഷ്വര്‍സ്, ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്, ഹോളിഡേ ഹെറിറ്റേജ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ജെയിന്‍ ഹൗസിങ് എന്നിവിടങ്ങളിലെ താമസകാര്‍ക്ക് താത്കാലിക ആശ്വാസമേകിയാണ് കോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി,അജയ് റസ്തോഗി എന്നിവരടങ്ങിയ ബഞ്ച് അപ്പാര്‍ട്മെന്റ്സ് പൊളിച്ച് കളയാനുള്ള മെയ് എട്ടിലെ ഉത്തരവ് ആറ് മാസത്തേയക്ക് നീട്ടി.

ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് നേരത്തെ ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടത്. അതുകൊണ്ട് തന്നെ അദേഹം തന്നെ ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി കേള്‍ക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി കേസ് അദേഹത്തിന്റെ ബഞ്ചിന് മുമ്പില്‍ ലിസറ്റ് ചെയ്യാനും അതുവരെ തല്‍സ്ഥിതി തുടരാനും ഉത്തരവിട്ടു.

ജൂലൈ ആദ്യ ആഴ്ച്ച കേസ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തങ്ങളുടെ ഭാഗം കൂടി കേള്‍ക്കാതെയാണ് ഫ്ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് ഉടമകള്‍ വ്യക്തമാക്കി. പുതിയ തീരപ്ലാന്‍ കോടതിയില്‍ നിന്നും തീരദേശ പരിപാലന അതോറിട്ടി മറച്ചുവച്ചുവെന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

മരട് ഗ്രാമ പഞ്ചായത്ത് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ 2006ലാണ് ഫ്ലാറ്റുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് ഗ്രാമ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News