കോഴിക്കോട് ബീച്ചിന്റെ മുഖം മാറുന്നു; കള്‍ച്ചറല്‍ ബീച്ച് ആക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി

കോഴിക്കോടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തി കോഴിക്കോട് ബീച്ചിന്റെ മുഖം മാറുന്നു .ബീച്ചിനെ കള്‍ച്ചറല്‍ ബീച്ച് ആക്കി മാറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ആണ് പുതിയ മാറ്റം .

നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സമ്മേളനങ്ങള്‍ക് വേദി ആയിട്ടുണ്ട് കോഴിക്കോട് ബീച്ച് .എന്നാല്‍ പൂര്‍ണ സൗകര്യത്തിനുള്ള വേദി ഉണ്ടായിരുന്നില്ല .ആ കുറവ് നികത്തുകയാണ് കള്‍ച്ചറല്‍ ബീച്ച് ആക്കി മാറ്റുന്നതിലൂടെ.

മൂന്ന് സ്ഥിരം വേദികളാണ് ഇവിടെ ഉയരുന്നത് .ഓപ്പണ്‍ സ്റ്റേജ് ,കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സ്ഥിരം വേദി ,ലയണ്‍സ് പാര്‍ക്കില്‍ വേദി എന്നിവയാണ് ഉയരുന്നത്. വേദിക്കൊപ്പം സാംസ്‌കാരിക നിലയവും ലൈബ്രറിയുമുണ്ട്. എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ സ്വപ്നപദ്ധതി കൂടിയാണിത് .

ഭട്ട് റോഡ് മുതല്‍ സൗത്ത് ബീച്ച് വരെ നീണ്ടുകിടക്കുന്ന ബീച്ചിന് വേണ്ടി 140 കോടിയുടെ ബൃഹത് പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടി ചിലവിട്ടാണ് വേദികളുടെ നിര്‍മ്മാണം നടക്കുന്നത് .ടൂറിസം വകുപ്പിന്റെ നാലു കോടി രൂപകൂടി ഉപയോഗിച്ചാണ് ആദ്യഘട്ട നവീകരണം .സ്റ്റേജുകളുടെ പണി ഉടന്‍ പൂര്‍ത്തിയാവുന്നതോടെ കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News