കൊല്ലം തീരത്ത് രണ്ടു ദിവസമായി തിരമാലയ്‌ക്കൊപ്പം പത നുരഞ്ഞു അടിയുന്നു.കാലവര്‍ഷം എത്തിയപ്പോഴായിരുന്നു കടലിലെ പ്രതിഭാസം ദൃശ്യമായത്.
മുമ്പും ഇതുപോലെ തീരമേഖലയില്‍ പത അടിഞ്ഞിട്ടുണ്ടെങ്കിലും ഇക്കുറി കൂടുതലായി. കൊല്ലം ബീച്ചില്‍ ഇന്നലെ വൈകുന്നേരത്തോടെ പത യടിഞ്ഞു ഇന്നു രാവിലെ തിരുമുല്ലവാരത്തും പത അടിഞ്ഞിരുന്നു. ബംഗ്ലൂരുവില്‍ ബലന്തൂര്‍ തടാകത്തില്‍ പത അടിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പഠനത്തില്‍ നഗരത്തിലെ മലിന ജലത്തില്‍ വാഷിംങ് മെഷീന്‍ പുറംതള്ളുന്ന സോപ്പുപൊടിയില്‍ നിന്നുള്ള പതയാണെന്ന് കണ്ടെത്തിയിരുന്നു.
കടലിലിലും ടണ്‍ കണക്കിനാണ് ഓരോ ദിവസവും മാലിന്യം പല രൂപത്തില്‍ തള്ളുന്നത.് ഇത് കടലിന്റെ സന്തുലിതാവസ്ഥയേയും മത്സ്യം ഉള്‍പ്പടെയുള്ള കടല്‍ ജീവികളുടേയും സസ്യങ്ങളുടേയും ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പരിസ്ഥിതി പഠനങള്‍ തെളിയിച്ചിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ പ്രളയത്തിനു ശേഷം തീരകടലില്‍ വലിയതോതില്‍ മാലിന്യം ഒഴുകി എത്തിയിട്ടുണ്ട്. കടലിലെ കീഴ്‌മേല്‍ ഒഴുക്കില്‍ മാലിന്യങ്ങള്‍ വന്‍തോതില്‍ കടലിന്റെ ഉപരിതലത്തില്‍ എത്തീട്ടുണ്ടാകാം, ഒരു പക്ഷെ പത ഉണ്ടാകുന്നതിനു ഇതും കാരണമാകാമെന്ന് സമുദ്ര ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു.
മത്സ്യബന്ധന തുറമുഖത്തെ മാലിന്യങ്ങളും നഗരത്തില്‍ ഉപയോഗിക്കുന്ന ടണ്‍ കണക്കിന് ഡിറ്റര്‍ജന്റസ് പൊടിയിലെ മാലിന്യങ്ങളും ഓടയിലൂടെ കടലില്‍ ഒഴുകിയെത്തുന്നതും പതയ്ക്ക് കാരണമായേക്കാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ മധുസൂദനന്‍ ചൂണ്ടികാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here