ലോക്സഭ തിരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ടുകള്‍ തിരികെ പിടിക്കാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി.കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും.
കേരളത്തില്‍ ശബരിമല വിധി നടപ്പിലാക്കാനുള്ള തീരുമാനം ശരിയായ നിലപാടെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടികാട്ടി.ബിജെപിയും യുഡിഎഫും ഒരു വിഭാഗം വിശ്വാസികളില്‍ തെറ്റ്ദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു. മതേതര പ്രതിപക്ഷ നിര രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് സിപിഐഎം.
ദില്ലിയില്‍ ചേര്‍ന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നഷ്ടമായ വോട്ടുകള്‍ തിരികെ കൊണ്ട് വരാന്‍ കര്‍മ്മപദ്ധതി രൂപീകരിച്ചത്. ദളിത്-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കും. കല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കിയോന്ന് സംസ്ഥാന ഘടകങ്ങള്‍ പരിശോധിക്കും.
മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും മാറ്റി രാഷ്ട്രപതി നേതൃത്വം നല്‍കുന്ന കൊളീജിയത്തിന് നല്‍കണം.ഇവിഎം തട്ടിപ്പുകള്‍ പരിശോധിച്ച് നടപടി.
കേരളത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും ഒരു വിഭാഗം വിശ്വാസികളെ തെറ്റ്ദ്ധരിപ്പിച്ചു. വിധി നടപ്പിലാക്കാനുള്ള തീരുമാനം ശരിയായിരുന്നു. നഷ്ടമായ വിശ്വാസികളുടെ വോട്ടുകള്‍ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
ബിജെപി വിജയത്തോടെ വല്ലിയ വെല്ലുവിളികാളാണ് രാജ്യത്തിന് മുമ്പിലുള്ളതെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടികാട്ടി. ബംഗാളില്‍ ബിജെപി -തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ നിഷേധാത്മക നിലപാട് കൊണ്ട് നഷ്ടമായി.
മതേതര പ്രതിപക്ഷ നിര രൂപപ്പെടുത്താന്‍ പോലും കോണ്‍ഗ്രസിനായില്ല.പാര്‍ടിയുടെ കരുത്ത് പല ഭാഗത്തും ചോര്‍ന്നുവെന്നും കേന്ദ്ര കമ്മിറ്റി സ്വയം വിമര്‍ശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here