
കത്വ പീഡനകേസില്‍ നിര്‍ണായക വിധി. മൂന്നു പ്രതികള്‍ക്ക്
ജീവപര്യന്തം. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, എസ്ഐ ആനന്ദ് ദത്ത, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു. പഠാന്‍കോട്ട് ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.അതേസമയം അതിജീവിച്ചത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയെന്ന് വനിതാ പൊലീസ് ഓഫീസര്‍ ശ്വേതാംബരി ശര്‍മ .സമുദായ ബന്ധം ചൂണ്ടിക്കാട്ടിയും ജാതിയുടെയും മതത്തിന്റെയും പേരില്‍ പലതവണ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും ശ്വേതാംബരി ശര്‍മ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here