
കേരളത്തിലെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ തൃപ്തി ഷെട്ടിയുടെടേയും ഹൃദികിന്റെയും വിവാഹം കൊച്ചിയില്‍ നടന്നു.
തിങ്കളാഴ്ച രാവിലെ ആലുവ പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ദമ്പതികള്‍ക്ക് ആശംസകളുമായി നടന്‍ ജയസൂര്യയും എത്തി. ട്രാന്‍സ് വുമണ്‍ സൂര്യയും ട്രാന്‍സ്‌മെന്‍ ഇഷാനും വിവാഹിതരായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും ചരിത്രം സൃഷ്ടിച്ച തൃപ്തിയുടെയും ഹൃദിക്കിന്റേയും വിവാഹം.
കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തില്‍ വിദഗ്ധയായ തൃപ്തി ഷെട്ടി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന പ്രദര്‍ശനത്തിനിടെയാണ് ഹൃദിക്കിനെ പരിചയപ്പെടുന്നത്.
മഞ്ചേശ്വരം സ്വദേശിനിയായ തൃപ്തി കൊച്ചിയിലാണ് താമസം. വലിയ പ്രതീക്ഷകളോടെയാണ് ഇരുവരും ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്.
മകളുടെ വിവാഹം നടത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അമ്മയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു പറഞ്ഞു.
നടന്‍ ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും വിവാഹസല്‍ക്കാരത്തില്‍ എത്തി ദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഓണ്‍ലൈന്‍ പരിഭാഷ രംഗത്താണ് ഹൃതിക് ജോലി ചെയ്യുന്നത്.
കേരള ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് തൃപ്തി ഷെട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here