വ്യവസായ വകുപ്പിന്റെ ഭൂമി മുസ്ലീം ലീഗ് നേതാവ് തട്ടിയെടുത്തതായി ആരോപണം

വ്യവസായ വകുപ്പിന്റെ ഭൂമി മുസ്ലീം ലീഗ് നേതാവ് കൈയ്യടക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.യുഡിഎഫ് ഭരണകാലത്ത് വ്യവസായത്തിനായി നല്‍കിയ ഭൂമിയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റിന്‍ഷാദ്ഖാന്‍ ആരോപിച്ചു.മുസ്ലീംലീഗ് നേതാവിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തനിക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്ന് റിയാസ് ഖാന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കൊല്ലം കണ്ണനല്ലൂരിലെ സിഡ്‌കോയുടെ 6 സെന്റ് ഭൂമി മുസ്ലീംലീഗ് നേതാവ് നവാസ് പുത്തന്‍വീടിന് പതിച്ചു നല്‍കിയത് കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് നിസ്സാര വിലക്കു നല്‍കിയത്.ഇതേ ഭൂമിയോട് ചേര്‍ന്ന് 4 സെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചിലവില്‍ സിജ്‌കോ നിര്‍മ്മിച്ചിരുന്ന വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റി സ്ഥലം കയ്യേറി ചുറ്റുമതില്‍ കെട്ടി.ഇതിനെതിരെ പരാതി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയതിനെതുടര്‍ന്ന് റവന്യു സെക്രട്ടറി നളിനിനെറ്റോയും വിജിലന്‍സും അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിച്ചു.

ഇടതു സര്‍ക്കാരിന്റെ കാലത്ത് ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും വാട്ടര്‍ ടാങ്ക് തകര്‍ത്തതിനെതിരെ കേസ് നല്‍കുകയും ചെയ്തു . എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ മുസ്ലീംലീഗ് നേതാവ് വീണ്ടും കയ്യേറിയ ഭൂമിയില്‍ നിര്‍മ്മാണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റിയാസ് ഖാന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News