കരുനാഗപ്പള്ളിയിലെ തീപിടിത്തത്തില്‍ അഞ്ചു കോടിയോളം രൂപയുടെ നാശനഷ്ടം,ആളപായമില്ല

കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ തീപിടിത്തം.സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പടെ രണ്ടു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു.ആളപായമില്ല. ആറു യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘത്തില്‍ മൂന്നു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിലൂടെയാണ് തീ അണച്ചത്. കരുനാഗപ്പള്ളി നഗര മധ്യത്തില്‍ ദേശിയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഷോപ്പി എന്ന ഫാന്‍സി സെന്ററിനാണ് ആദ്യം തീ പിടിച്ചത്.

തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നൈറ്റ് പട്രോളിങ് സംഘം വിവരം ഫയര്‍ഫോഴിസിനെ അറിയിച്ചു. അപ്പോഴേക്കും സമീപത്തെ കോട്ടക്കുഴി സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീ പടര്‍ന്നു. കൊല്ലം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, കായംകുളം, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ രോഗികളെയും ഒഴിപ്പിച്ചു.

തീ നിയന്ത്രണവിധേയമാക്കാന്‍ മൂന്നുമണിക്കുറിലധികം വേണ്ടി വന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ അപകടത്താല്‍ അഞ്ചു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News