ദില്ലി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയ്ക്കണമെന്ന് സുപ്രീംകോടതി.

അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ് യുപി പൊലീസിന്റെ നടപടിയെന്നും കോടതി വ്യക്തമാക്കി.
എന്തു നിയമപ്രകാരമാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തതെന്നും 11 ദിവസം എന്തിന് റിമാന്‍ഡ് ചെയ്‌തെന്നും കോടതി ചോദിച്ചു.

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോയാണ് പ്രശാന്ത് കനോജിയയും മറ്റു ചില മാധ്യമ പ്രവര്‍ത്തകരും പ്രചരിപ്പിച്ചത്. ഇവരെയാണ് യോഗി പൊലീസ് അറസ്റ്റ് ചെയ്തത്.