അകാലത്തില്‍ ജീവന്‍ വെടിഞ്ഞ കുട്ടിയാനയുടെ മൃതശരീരം ഉപേക്ഷിക്കാനാവാതെ വീണ്ടുമതെടുത്ത് നീങ്ങുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു നിമിഷമെങ്കിലും ഏതൊരാളുടെ ഹൃദയത്തിലും അലിവിന്റെ അംശം ഉളവാക്കുന്ന വീഡിയോ ഇന്ത്യയിലെ ഏതോ കാട്ടില്‍ നിന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് കുറുകെ നടന്നു വരുന്ന ഒരാന. റോഡിന്റെ മറുവശത്തെത്തുമ്പോള്‍ സങ്കടം സഹിക്കാനാവാതെ തുമ്പിക്കൈയില്‍ നിന്ന് ജഡം ഊര്‍ന്നു വീഴുന്നു. മുന്നോട്ട് നീങ്ങാനാവാതെ ജഡത്തിന് സമീപം കണ്ണീരോടെ പിടിയാന നില്‍ക്കുമ്പോള്‍ അതിനെ സമാധാനിപ്പിക്കാനെന്ന പോലെ വരിവരിയായെത്തുന്ന കുട്ടിയാനകളുള്‍പ്പെട്ട ആനക്കൂട്ടം.
ഏതാനും സെക്കന്റുകള്‍ നീണ്ട മൗനാചരണം. തുമ്പിക്കൈ കൊണ്ട് ആദ്യമെത്തിയ ആനയെ സാന്ത്വനിപ്പിക്കുന്ന മറ്റൊരാന. തിരിഞ്ഞ് ആനക്കുട്ടിയുടെ ജഡത്തിലേക്ക് ഒന്നുകൂടി അമ്മയാന നോക്കുന്നതിനിടെ മറ്റൊരാന കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയിലേറ്റി വീണ്ടും കാട്ടിലേക്ക്. പിന്നാലെ സംഘത്തിലെ മറ്റ് ആനകളും.
തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും എന്ന അടിക്കുറിപ്പോടെ പ്രവീണ്‍ കസ്വാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ വൈറലായി. സഹജീവിയുടെ വേര്‍പാട് സഹിക്കാനാവാതെ ജഡവുമായി വിലാപയാത്ര നടത്തുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ തന്നെ പതിനാലായിരത്തിലധികം ലൈക്കുകള്‍ നേടി. ആറായിരത്തി എഴുന്നൂറിലേറെ പേര്‍ റീട്വീറ്റ് ചെയ്തു.
വേര്‍പാടിന്റെ വേദന മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കുമുണ്ടെന്നതിന്റെ തെളിവാണ് കാഴ്ചക്കാരെ സങ്കടത്തിലാക്കുന്ന ആനകളുടെ ഈ വിലാപയാത്ര.
This will move you !! Funeral procession of the weeping elephants carrying dead body of the child elephant. The family just don’t want to leave the baby. pic.twitter.com/KO4s4wCpl0
— Parveen Kaswan, IFS (@ParveenKaswan) June 7, 2019
Get real time update about this post categories directly on your device, subscribe now.