ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ധവാന്റെ പരുക്ക്. കൈവിരലിന് പരുക്കേറ്റ ധവാന് ഇനിയുള്ള ലോകകപ്പ് മത്സരങ്ങളില്‍ കളിക്കാനാവില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് പരുക്കേറ്റത്.

പരുക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് കളിക്കാനാവില്ലെന്ന കാര്യം വ്യക്തമായത്. ധവാന് പകരം ഋഷഭ് പന്താണ് വരും മത്സരങ്ങളില്‍ കളിക്കുക.